Saturday, June 18, 2016

കടം
---------
കടം മേടിക്കാൻ     ആദ്യം പഠിപ്പിച്ചത് ഒന്നാംക്ലാസിലെ
കണക്ക് ടീച്ചറാണ്.

20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടുതന്നപ്പോൾ
ക്രിയചെയ്ത്
പൂജ്യത്തിൽ നിന്ന്
7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ,
എങ്കിൽ
അടുത്തുളള  രണ്ടിൽ നിന്ന്
ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞു

അഭിമാനിയാo ഒന്നാംക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് 
കടം എടുത്തു.

പിന്നീടങ്ങോട്ട്
ജീവിതത്തിലെന്നും
കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
😥😥

Saturday, June 11, 2016

ശക്തിയായി മഴ പെയ്യുന്നു..... കടയുടെ
അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട്
അവിടെ വായിൽ നോക്കി നിന്നിരുന്ന
ലാസർ അടിമുടി നോക്കിയിട്ടു ചോദിച്ചു....
ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ
ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു
ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട
ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു...

എല്ലാവരുടെയും സന്മനസാൽ
ചാക്കോച്ചനെ വേഗം
ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ
ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ
കൊണ്ടുപോയി...

വാതിലടഞ്ഞുപുറത്തെ
ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു
വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ
എത്തിച്ചെ എന്നു ചോദിച്ചു , ലാസർ
അഭിമാനത്തോടെ മുന്നോട്ട് വന്നു
ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും
ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും
ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു.....

ഒന്നും മനസിലാകാതെ നിന്ന ലാസറിനോട് ഡോക്ടരർ പറഞ്ഞു.....

മേലാൽ
ഇനി റോഡ് സൈഡിൽ  വിൽക്കുന്ന
അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന
വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ
ഇതായിരിക്കും  അവസ്ഥ....
😄😜

Welcome Manzooonnn....🌦🌦🌧🌧⛈⛈☔☔☔

Wednesday, June 8, 2016

ഇന്ന് ലിഫ്റ്റിൽ കയറിയപ്പോൾ മൊബൈലിൽ സംസാരിച്ചുകൊണ്ട്  ഒരു പെങ്കൊച്ചും കയറി, ഭാഗ്യത്തിന് ലിഫ്റ്റിൽ വേറാരും ഉണ്ടായിരുന്നില്ല

" ദേണ്ടെഡീ ലിഫ്റ്റിൽ ഒരു ചുള്ളൻ പയ്യൻ,  ഞാനൊന്ന് മുട്ടി നോക്കട്ടെ,  പിന്നെ വിളിക്കാം " എന്ന്   പറഞ്ഞ് പെങ്കൊച്ച് ഫോൺ കട്ട് ചെയ്തു.

ങേ... ഇത് കേട്ട് ഒന്നൂടെ തിരിഞ്ഞു നോക്കി വേറെ ആരും ഇല്ലാ.... രാവിലെ  ഡൈ ചെയ്യാന്‍  തോന്നിച്ചതിന് ദൈവത്തിന്  നന്ദി  പറഞ്ഞുകൊണ്ട്
വയർ എയർ പിടിച്ചു ശരിയാക്കുമ്പോഴേക്കും പെങ്കൊച്ച് തിരിഞ്ഞ് നിന്ന് മൊഴിഞ്ഞു ...

" അവളുടെ കത്തിയിൽ നിന്നൊന്നു ഊരിപ്പോരാൻ   പറഞ്ഞതാട്ടോ....
സോറി അങ്കിൾ "

പകച്ചു പണ്ടാരം അടങ്ങിപ്പോയി.............😬😬

Tuesday, June 7, 2016

പരിസ്ഥിതി ദിനത്തിന് ഇത്രേം മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടും കേരളം ഒരു ഘോരവനമായി മാറാത്തതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത്.

ജൂൺ 5 നു പരിസ്ഥിതി ദിനം പ്രമാണിച്ച് നടുന്ന വൃക്ഷതൈകളല്ലേ  ഒക്ടോബർ 2ന് സേവനദിനം പ്രമാണിച്ച് നമ്മൾ പറിച്ചു കളഞ്ഞു വൃത്തിയാക്കുന്നത്.

"പ്രണയത്തിൽ" ആവുന്നതും "ആശുപത്രിയിൽ"  ആവുന്നതും ഒരുപോലെയാ...😓 എല്ലാരും ചോതികുന്നത് 'സീരിയസ്' ആണോ എന്നാ...!!!🚨🚨🙄

*🚷കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖

🔹90 മുതൽ 100 വരെ *[A+]*
🔹80 മുതൽ 89 വരര *[A]*
🔹70 മുതൽ 79 വരെ  *[B+]*
🔹60 മുതൽ 69 വരെ *[B]*
☝�ഇങ്ങനെയാണ് Grading.

📝ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920, *എല്ലാം A+, വളരെ നല്ല കുട്ടി*..
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു..

👉🏾ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക.. *ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക*
===========================

*{{കുട്ടി 1}}*
➖➖➖➖➖
9 A+
1 A

98x9=882
88x1=88
ആകെ 970
*മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ*

*{{കുട്ടി 2}}*
➖➖➖➖➖
6 A+
4 A

99 x 6=594
88 x 4 = 352
ആകെ 946
*ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്??*

*{{കുട്ടി 3}}*
➖➖➖➖➖
7 A+
2 A
1 B+

99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
*മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ*
❗❗❗❗❗❗❗❗❗❗

⚠പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ, പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്..

*നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അബദ്ധങ്ങളിൽ ഒന്ന്.*
〰〰〰〰〰〰〰〰〰

സിമന്റ്‌ കച്ചവടക്കാരനായ മമ്മദ്ക്ക  സിമന്റ്‌  ലോഡ്‌ കാത്ത്‌  ഏറെ വൈകി  ലോഡ്‌ എത്തിയതുമില്ല   അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു

അപ്പോയേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു കടയിൽ ഫോൺ എടുക്കാതായതോടെ  വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു
ഫോണെടുത്തത്  സഹധര്‍മ്മിണിയായ ബീവാത്തു

"ഹലൊ മമ്മദ്ക്കാടെ വീടല്ലെ"

"അതെ  പക്ഷെ മമ്മദ്ക്കാ എത്തിയട്ടില്ല"

"മമ്മദ്ക്ക വരുമ്പൊ പറയണം
രാത്രി പന്ത്രണ്ടോടെ അംബുജ വരും
ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌

അല്ലെങ്കിൽ പിന്നെ അടുത്തൊന്നും കിട്ടില്ലാന്ന് പറഞ്ഞേക്കണം"

മമ്മദ്ക്ക വീട്ടിലെത്തി 

പിന്നെ ഓർമ്മ കിട്ടിയത്‌ മൂന്ന് ദിവസത്തിന് ശേഷം

അല്ലെങ്കിലും അവിടെ എന്നതാ സംഭവിച്ചത്🤔🤔🤔