Wednesday, November 16, 2016

Find if The Nearest ATM Has Cash With This Website


In what can be a breather for people waiting outside the ATMs to withdraw cash, here comes a website that can help you locate an ATM with cash in your vicinity.
www.cashnocash.com updates real time statistics based on the users' feedback and lets you know which ATM has cash, which has long queues and which has gone cash-dry.
Just log in and type in your area code. The website will display which ATM has cash and which doesn't.
Since the website updates data based on users' feedback, one can update the status by clicking the ATM venue link and then selecting one of the three options -- cash, long wait and no cash -- to help the website get updated for other users.

Best Reply...👍
Common Man:- ​I dont have Black Money, Why Should i face the trouble for Standing in Queue at ATM & Bank??
Soldier:- ​I don't have any personal fight with the enemy country...then why should i face the bullets for you & your dear ones??

മോദിയും ഡൊണാൾഡ് ട്രംപും  ഒരു സ്‌പെഷ്യൽ വിമാനത്തിൽ യാത്രചെയ്യുകയായിരുന്നു
ട്രംപ് : ഇപ്പം ഞാൻ കുറെ നൂറു ഡോളർ കറൻസികൾ താഴേക്കിട്ടാൽ  പത്തുകോടി  ആളുകൾ എന്നെ സ്തുതിക്കും
മോഡി : ഇപ്പം ഞാൻ കുറെ നൂറിന്റെ നോട്ടുകൾ താഴേക്കിട്ടാൽ  നൂറുകോടി ആളുകൾ എന്നെ സ്തുതിക്കും !
ഇതുകേട്ട പൈലറ്റ് : ഇപ്പ ഞാൻ നിങ്ങളെ രണ്ടുപേരെയും താഴേക്കിട്ടാൽ ലോകം മുഴുവൻ എന്നെ സ്തുതിക്കും

We call everybody by title ​Sir
It is interesting to know what is meant by the word ​Sir​.?
'Slave I Remain (SIR)'
The British during their rule wanted all Indians to address them as ​Sir
Even after 69 years of independence, we still keep calling everyone ​Sir
Even American President is addressed ​Mr. President​ not ​Sir​.
MANY PEOPLE DO NOT KNOW THE REAL MEANING OF THIS WORD

When you go to hotel & pay bill in new currency, remember to take bill with you instead of leaving it on counter or table. Hoteliers are collecting these bills & submitting with old notes saying that they accepted old notes. This they can do till 30th Dec. Today, I saw a waiter collecting bills left on table & giving back to counter. This means, collection of new currency in black is already started.
Fwd this message to everyone.

My dear Rahul Gandhi, Arvind Kejriwal and all other leaders representing caste and religion politics....
Kindly do not worry of inconvenience to common man...
we can bear it...
We have seen enough of Bandhs, Chaos and Hartals during...
River issues...
Some Leaders assassinations..
Actors death...
Mandal commission...
Bundle commission...
Etc..etc..

We have stood in Q since Independence for..
Ration...
Kerosene....
Hospital treatment...
School admission....
College admission...
Books....
Medicines....
Train tickets....
Bus passes and Ticket....
LPG connection.....
To pay electricity bills....
Water bills....
Municipality tax....
Sales tax...
Income Tax....
Fertilizers....
Birth certificate...
Death certificate...
Darshans at Religious places....
Aah also for Voting..😜............

We don't mind to stand in the Bank Queue for a Better Tomorrow ....!!!

According to latest RBI notification, full form of ATM has been temporarily changed to....
Aayega To Milega
😅😅😅

ജ്ഞാനപ്പാന- ന്യൂ വേര്‍ഷന്‍

******************************************
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം...
"പുതുനോട്ടുകള്‍" കൈകളിലെപ്പോഴും...
പിരിയാതെയിരിക്കണം നമ്മുടെ
"കട"ജന്മം സഫലമാക്കീടുവാന്‍...

*****************************************
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമേന്തെന്നറിഞ്ഞീല
ഇന്നീക്കണ്ട പണത്തിന്‍ വിനാശവു-
മിന്ന നേരമെന്നേതുമറിയീല...
*****************************************
കണ്ടുകണ്ടങ്ങിരുന്ന പണത്തിനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടുനാലു ദിനംകൊണ്ട് നമ്മളെ
ക്യൂവിലേറ്റി കളിക്കുന്നതും ഭവാന്‍
******************************************
മാളികമുകളേറിയ "കള്ള"നെ
"കുത്തുപാള"യെടുപ്പിച്ചതും ഭവാന്‍
നമ്മെയൊക്കെയും ബന്ധിച്ച സാധനം
"ആയിരങ്ങ"ളാണെന്നതുമോര്‍ക്കെടോ!
*******************************************
പലജാതി പറയുന്നിതു ചിലര്‍
പലര്‍ക്കും കാര്യമെന്തെന്നറിവീല
മനുജാതിയില്‍ തന്നെ പലവിധം
ബുദ്ധിയില്ലാത്തോരുണ്ടെന്നുമോര്‍ക്കണം
*******************************************
എത്ര കഷ്ടപ്പെട്ടിക്കാലമത്രയും
കൂട്ടിവച്ച ധനത്തിന്‍ മലകളെ
നിഷ്കരുണം ചവറുപോലാക്കിയ
ദുഷ്ട..!! നിന്നെ ഞാനെന്തു പ്രകീര്‍ത്തിക്കാന്‍?
***********************************************
സത്തുക്കള്‍ ചെന്നിരന്നായാലര്‍ത്ഥത്തില്‍
സ്വത്തുക്കള്‍ കൂട്ടിവയ്ക്കുന്ന ദുഷ്ടന്മാര്‍
ചത്തുപോംനേരം "കോയിന്‍" അതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും.
***********************************************
(പണം)എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കറങ്ങുന്നു മോഹവും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
ക്യൂവില്‍ മത്സരമെന്തിന്നു സോദരാ..?
***************************************************
ആമോദംപൂണ്ടു പോകുവിന്‍ ബാങ്കിലായ്
സാമോദം "നോട്ട്" വാങ്ങിച്ചുകൊള്ളുവിന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
ധനകാര്യത്തിന്‍ മാഹാത്മ്യമാമിത്
*********************************************
പിഴയാകിലും പിഴകേടാകിലും
"പിഴയീടാക്കീടല്ലേ "ഐറ്റീ" പ്രഭോ..!!
"പിഴ" നല്‍കുവാന്‍ മാര്‍ഗവുമില്ലഹോ
തിരുവുള്ളമറിക ഭഗവാനേ...!!!

**** **** **** **** ****
ജയന്‍ കവിയൂര്‍ 😊

രാമനാട്ടുകരയിൽ ബാങ്കിലെ ക്യുവും ബീവറേജസ് ക്യൂവും തമ്മിൽ ഇടകലർന്നതായി റിപ്പോർട്ട് , ബാങ്ക് കൗണ്ടറിൽ ചെന്ന് ഒരാൾ 'ഹണീബി'  'ഫുൾ' ചോദിച്ചതായി പരാതി .....!.!!!!

അലസമായ ഒരു അവധി ദിനം .....

പത്ര വായനയിൽ മുഴുകിയിരിക്കവേ ഭാര്യയുടെ വിളി ......ഏട്ടാ...ഏട്ടാ....ഞാൻ കുളിമുറിയിലാ .....ഒന്ന് വന്നു സോപ്പ് തേച്ചു തിരുമ്മി തരാമോ ...പ്ളീസ് ...ശബ്ദത്തിൽ ഒരു കൊഞ്ചൽ ..ഇതാ എത്തി ....ഒരു കള്ളച്ചിരിയോടെ അയാൾ കുളിമുറി വാതിൽ തുറന്നു ......രണ്ടു ബക്കറ്റു നിറയെ അലക്കുവാൻ വെള്ളത്തിൽ മുക്കിയിട്ടിരിക്കുന്ന തുണിക്കൂട്ടം......ഇതൊക്കെയൊന്ന് നന്നായി സോപ്പ് തേച്ചു തിരുമ്മി കഴുകി ഇടൂ.....എനിയ്ക്കു അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് ....
ഗുണപാഠം: ഭാര്യയുടെ ശബ്ദ വ്യതിയാനങ്ങൾ കേട്ട് ചാടി പുറപ്പെടരുത് .........
പണി കിട്ടും....
😀😁😅😂😬😆😃😄😜

സ്വീഡിഷ്
സർവകലാശാലയിൽ
നിന്ന്...
ഡോക്ടറേറ്റ് നേടിയ
മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.....!!!

പ്രശസ്തമായ
സ്വീഡിഷ്
സർവകലാശാലയിൽ
ഗവേഷണ പ്രബന്ധം അവതരിപ്പിച്ചപ്പോഴും...
ഈ മലയാളി ഗവേഷക
വന്ന വഴി മറന്നില്ല...!!!
കണ്ണു നിറയ്ക്കുന്ന...
നിരവധി അനുഭവങ്ങൾ
വിവരിച്ച....
ബിന്ദു സുനിൽ
കരിങ്ങന്നൂർ
എന്ന ഈ യുവതി
പ്രബന്ധം അവതരിപ്പിച്ച്‌  കഴിഞ്ഞപ്പോൾ.....
തനിക്ക്‌....
താങ്ങും തണലുമായി
നിന്ന ഏവർക്കും നന്ദി പറയുകയാണ്....!!!

പത്താം ക്ലാസ്
പഠനം കഴിഞ്ഞ്....
പതിനഞ്ചാം വയസിൽ...
കൂലിപ്പണിക്ക്‌...
ഇറങ്ങേണ്ടി വന്ന...
നാൾ മുതൽ...
ഇന്നുവരെയുള്ള
ജീവിതത്തിൽ
പിന്തുണയുമായി
എത്തിയ ഏവർക്കും...
നന്ദി പറയുന്ന...
ബിന്ദുവിന്റെ...
ഫേസ്‌ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു....!!

ആരുടെയും കണ്ണുകളെയും...
നനയിക്കുന്ന
ഹൃദയത്തിൽ തട്ടിയുള്ള
ഈ വാക്കുകൾ....!!!

ലോകത്തെ...
ഏറ്റവും മികച്ച സർവകലാശാലകളിൽ
ഒന്നിൽ നിന്ന്
ഡോക്ടറേറ്റ്...
സ്വന്തമാക്കുമ്പോഴും പട്ടിണിയുടെയും.... ദാരിദ്ര്യത്തിന്റെയും...
കടമ്പകൾ കടക്കാൻ...
തന്നെ സഹായിച്ച..
ഓരോ മനുഷ്യരും...
തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന്‌...
പറയുകയാണ്....
ഈ യുവതി.....!!!

ബിന്ദുവിന്റെ
വാക്കുകളിലൂടെ:

എന്റെ....
ഗവേഷണ പ്രബന്ധം...
എന്റെ....
ആദ്യത്തെ പുസ്തകം
കടപ്പാട്..
ദൈവങ്ങളോട് ...
അതെ ഒത്തിരി ആൾദൈവങ്ങളോട്....!!!

വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ
എന്റെ പേര്...
ഒരിക്കലും....
ഇല്ലാതിരിന്നിട്ടില്ല...!!!

എന്നിട്ടും....
ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി....
പഠിപ്പിച്ച...
ഒരു കൂട്ടം അദ്ധ്യാപകർ....!!!

പത്താം ക്‌ളാസ് കഴിഞ്ഞ്... കൂലിവേലയ്ക്കിറങ്ങിയ
സമയം....!!!
ജോൺസൺ സാറിന്റെ... വീടാണെന്നറിയാതെ...
ചെന്ന് പെട്ട ഞാനും...!!!

ചാണകം നിറച്ച....
ആദ്യ കുട്ട
തലയിലെടുത്തു വച്ച്...
തന്നു....!!

കണ്ണിൽ....
നോക്കാതിരിക്കാൻ...
പ്രയാസപ്പെട്ട്....
വൈകുന്നേരം
അന്നത്തെ പണിക്കുള്ള
കാശു കയ്യിൽ
തരുമ്പോൾ..

ഇനി നിന്നെ....
ഈ കോലത്തിൽ
കണ്ടു പോകരുതെന്ന്
പറയാതെ പറഞ്ഞ
സാറും.....

മോളുടെ പഠിത്തം
ഇനി കശുവണ്ടി
ഫാക്ടറിയിൽ മതി എന്ന് പറഞ്ഞ്....
കൂടെ കൂട്ടിയ...
എന്റെ അമ്മ.....
   
" എന്റെ മോളാ....
    ഫസ്റ്റ്ക്‌ളസോടു കൂടിയാ...
    പത്താം ക്‌ളാസ്സു
   പാസായ "തെന്ന്‌....

അഭിമാനത്തോടെ...
പറഞ്ഞ അമ്മയ്ക്ക്....

200 രൂപ അധികം കൂലികൊടുത്തിട്ട്...

    " ഗോമതീ...
     കൊച്ചിനെ...
     പഠിക്കാൻ...
      വിടണം....
      അവള്...
      പഠിക്കട്ടെ....."

എന്നു പറഞ്ഞ....
മുതലാളിയിൽ....!!!!

കയ്യിലിരുന്ന....
ചില്ലറ കൊടുത്തിട്ട്....

  " ചേട്ടാ...
    എനിക്ക്...
   കോളേജിലിടാൻ....
    ഒരു ചെരുപ്പ് വേണം...
    പക്ഷേ...
    മുഴുവൻ കാശില്ല..."

എന്ന് അദ്ദേഹത്തിന്...
കേൾക്കാൻ മാത്രം...
പതിയെ പറഞ്ഞ...
എനിക്ക് ചില്ലറ
തിരികെ തന്ന്‌...

കൂടെ ഒരു ചെരുപ്പും..
പൊതിഞ്ഞു തന്ന... കടയുടമസ്ഥനിൽ....!!!!

ഞാൻ ദൈവത്തെ....
കണ്ടു....!!!
എന്നെ....
ദയവോടെ....
സഹായിച്ച....
നിമിഷങ്ങളിൽ...
അവർ....
ഈശ്വരന്മാരായി
മാറി......!!!!

അൻപതു രൂപ കൂട്ടി...
എല്ലാവരും ഇട്ടാൽ....
ബിന്ദുവിനെ കൂടി...
ടൂറിനു കൊണ്ടുപോകാം...
എന്ന്....
മനസ്സ് കാട്ടിയ...
ബി.എസ്.സി. കൂട്ടുകാരിൽ....

" നീ വലിയ വീട്ടിലെ.          പിള്ളേരുകൂടെയല്ലേ...
ടൂറിനു പോകുന്നത്...
ഇതും കൂടിവച്ചോ.. "

എന്നുപറഞ്ഞു..
കടമായി മേടിച്ച
പൈസക്കൊപ്പം
200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ....!!

സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും...
ഒരു ധൈര്യത്തിൽ
ബസിൽ കയറി.....

ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ....

എന്റെ കണ്ണ്
നിറഞ്ഞതു കണ്ടു...
സാരമില്ല കേട്ടോ എന്ന്.. ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ...,

ദിവസവും മേടിക്കുന്ന
രണ്ടു ദോശയാണ്
അന്നത്തെ ഭക്ഷണം
എന്നറിഞ്ഞു ..
മുതലാളി കാണാതെ...

അധികം രണ്ടെണ്ണം
കൂടി തന്നു ..
ആരും കാണാതെ
ചിരി പാസാക്കുന്ന...
ഏന്തിവലിഞ്ഞു
നടക്കുന്ന
പ്രായം ചെന്ന
ഒരു മനുഷ്യനിൽ....!!!

     ദൈവത്തെ....
     കണ്ടു എന്ന്
    പറയുന്നത്....
    കണ്ടത് കൊണ്ട്.....
    തന്നെയാണ്....!!!
  

ക്രിസ്മസ് അവധിക്കു
പോയാൽ....
തിരിച്ച്‌...
പഠിക്കാൻ വരാൻ
ചിലപ്പോൾ പറ്റില്ല
എന്നറിയാവുന്ന
എനിക്ക്
ഹോസ്റ്റലിനു പിറകിലുള്ള പേരമരവും അതിലെ പേരയ്ക്കയും
ആഹാരമായപ്പോൾ...

വിശന്നിരിക്കുമ്പോൾ... പേരയ്ക്കയ്ക്ക്...
എന്ത് രുചിയാ
എന്നു പറഞ്ഞു
കൂടെക്കൂടിയ
കൂട്ടുകാരിയിൽ...

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..

" മക്കളെ...."
എന്നുവിളിച്ചു
സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ......

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ
എനിക്ക് ...
ഇന്ന് ലോകത്തിലെ
തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.....!!!

നേട്ടം.....
എന്റേത്....
മാത്രമല്ല....!!!

ഞാൻ...
തളരരുതെന്ന്....
ആഗ്രഹിച്ചവരുടേത്....
കൂടിയാണ്....!!!

താൻ....പാതി..
ദൈവം....പാതി....

വലിയ...പാതി....
അവരുടേതാണ്.....!!!

എനിയ്ക്ക്...
മുന്നിൽ....
ദൈവങ്ങളായി.....
പ്രത്യക്ഷപ്പെട്ട....
ആ നല്ല....
മനുഷ്യരുടേത്.....!!!

നന്ദി പറയേണ്ടത്..
അക്ഷരാഭ്യാസം ഇല്ലാത്ത..

നാട്ടുകാരുടെ
പ്രേരണയാൽ....

സ്‌കൂളിൽ വിട്ടു
എന്നെ പഠിപ്പിച്ച...

അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും
പിന്നെ അദ്ധ്യാപകർക്കും
എന്റെ പ്രീയപ്പെട്ട
നാട്ടുകാർക്കും ..
പിന്നെ മുകളിൽ
പറഞ്ഞ പ്രിയപ്പെട്ട
കൂട്ടുകാർക്കും ..

ശരിക്കും...
അവരല്ലേ
കാണപ്പെട്ട...
ദൈവങ്ങൾ.........!!!!

ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.

തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.

അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.

പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ - നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.

അല്ലാ നിങ്ങൾ ആരാണ്?

ഞാൻ ദൈവമാണ്.

അല്ലയോ പ്രഭോ... ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ?😉😉😉😇😇😇😀😀😀😂😂😂

BREAKING NEWS !!!

എല്ലാ വിവാഹിതരുടെയും ശ്രദ്ധക്ക്....

1995 ന് ശേഷം നടന്ന എല്ലാ വിവാഹങ്ങളും  ഇന്ന് അർദ്ധരാത്രി 12 മണി മുതൽ അസാധുവാകുന്നതാണ് .നിങ്ങടെ കൈവശമുള്ള പഴയ ഭാര്യമാരെ / ഭർത്താക്കൻമാരെ മുപ്പതു ദിവസത്തിനകം അടുത്തുള്ള കോളേജുകളിൽ കൊടുത്ത് മാറ്റിയെടുക്കാവുന്നതാണ് ...
😀

''ചേട്ടാ, ഇവിടെ ബാങ്ക് എവിടാ''?

''ഇവടന്ന് 2 കി.മി കാണും.''

''ഓട്ടോ കിട്ടുവോ, അതോ നടന്ന് പോണോ?''

'' ഏതിലും പോണ്ട.. വന്ന് പിന്നിൽ നിക്കടാ ചെക്കാ.''

മഹേഷിന്റെ പ്രതികാരത്തിലെ  ബേബിച്ചായന്റെ അവസ്ഥയിലാണ്  ക്യു വിൽ നിൽക്കുന്ന പല ബിജെപി ക്കാരും....

"എന്റെ ഐഡിയായിപ്പോയി നിന്റെ ഐഡിയായിരുന്നേൽ നിന്നെ ഞാൻ  കൊന്നേനെ പട്ടീ..."😂

ഇതൊരു ഓർമപ്പെടുത്തലാണ് !!!
നോട്ടു  കെട്ടുകളുടെ അഹംഭാവത്തിൽ കൂട പിറപ്പുകളെയും വേണ്ടപെട്ടവരെയും തള്ളിപ്പറഞ്ഞവർക്ക്, സഹായം ചോദിച്ചു കൈ  നീട്ടിയപ്പോൾ ആട്ടിപ്പായിച്ചവർക്ക്, ജോലിചെയ്ത പണം തരാതെ പറ്റിയ്ക്കുന്നവർക്ക്, പിശുക്കും കണക്ക് പറച്ചിലും ശീലമായവർക്ക്, പണത്തിന്റെ വലിപ്പം നോക്കി കൂട്ടുകൂടുന്നവർക്ക്,
ഒരു ദിവസത്തേക്കെങ്കിലും "കടലാസിന്റെ" വില പോലുമില്ലാത്ത ആ സാധനത്തിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടവരോട് ഒന്നു മാത്രം!  ഇത്രയൊക്കെ ഉള്ളു ജിവിതം.സ്‌നേഹിച്ചും  സന്തോഷിച്ചും സഹായിച്ചും ഇനിയുള്ള ജിവിതം ആസ്വദിക്കാൻ ശ്രമിയ്ക്കു. പരസ്പര ബഹുമാനത്തോടെ..
പണമെന്നത് ഒരു "അളവുകോൽ" അല്ല,
ആവശ്യങ്ങൾ നിറവേറ്റാനുള്ള വെറും 'കടലാസ്‌ ' മാത്രം!!!!
ഇതൊരു ഓർമപ്പെടുത്തലാണ് !!!

ഒരു ശരാശരി ബിജെപി പ്രവർത്തകന്റെ ദുരവസ്ഥ :

** ബാങ്കിൽ പൈസ കിട്ടാനില്ല. എന്നാൽ പ്രാകാൻ പറ്റുമോ ? പറ്റില്ല

** വീട്ടിൽ അരിയുമായി ചെന്നില്ലെങ്കിൽ 'അമ്മ വഴക്കു പറയും.

** ഈ ത്യാഗം ഒക്കെ സഹിച്ച് മോദിയെ പ്രകീർത്തിച്ചു പോസ്റ്റ് ഇട്ടാലോ പൂരത്തെറിയും വാങ്ങി മിണ്ടാതിരിക്കണം..

** ഇനി മോദിയെ കുറ്റം വല്ലതും പറഞ്ഞാലോ  ശാഖയിൽ നിന്ന് കിട്ടിയ ട്രൗസർ തിരിച്ചു മേടിക്കും .😃😃

അസാധു നോട്ട് മാറ്റി വാങ്ങാൻ ഭാര്യയും ആയീ പോയി തിരികെ വീട്ടിൽ എത്തിയ ഉടൻ എന്നെ കെട്ടിപിടിച്ചു ഒരു മുത്തം നൽകിയ ശേഷം പറയുകയാ " ഇത്രയും കാലം നിങ്ങൾ ബീവറേജസിൽ ക്യൂ നിന്നിട്ടു വരുമ്പോൾ പറഞ്ഞ എല്ലാ ചീത്തയ്ക്കും ബഹളത്തിനും മാപ്പു ചോദിക്കുന്നു. എനിക്കറിയില്ലായിരുന്നു ഇതുപോലെ ക്ഷമാശീലം പരിശീലിക്കുന്നതിന്റെ മുന്നോടിയാണ് എന്ന്. ഇനി ബീവറേജസിൽ പോകുമ്പോൾ മൂത്ത മോനെയും കൂട്ടണം. അവനു ക്ഷമ തീരെ കുറവാ. പഠിച്ചെടുക്കട്ടെ കാര്യങ്ങൾ നേരത്തെ തന്നേ " 😺😺😺
പകച്ചു പോയീ ഞാൻ 😮😮😮😮😳😳😳

രാവിലെ SBI ക്കു മുമ്പിൽ ക്യൂ നിന്ന് കിട്ടിയ 35ആം നമ്പർ ടോക്കൺ 250 രൂപയ്ക്ക് വിറ്റു.. 😇😂
നമ്മള് പണ്ട് മുതലേ എല്ലാം ബിസിനസ്സ് മൈൻറിൽ എടുക്കുന്ന ആളാണു..
അല്ല പിന്നെ... ✌😃

രാവിലെ ബാങ്കിന്റെ മുന്നിൽ നീണ്ട ക്യൂ. അതിൽ ഒരാൾ നാലുപ്രാവശ്യം ഇടിച്ചു  കേറാൻ നോക്കി അയാളെ മറ്റുള്ളവർ പിടിച്ചു പുറത്താക്കി  ഒടുവിൽ അയാളുപറഞ്ഞു.....!

''അത്രക്കായോ എന്നാലിന്ന് ബാങ്ക് തുറക്കുന്നില്ല ''

Tuesday, November 15, 2016

മോഡിയുടെ ജപ്പാൻ യാത്രയെ വിമർശിക്കുന്നവരോട് പറയാനുള്ളത്.
.😡😡😡😡😡😡😡😡😡😡
.
.
.
.
.
.
.
.
.
.
.
*അപകടം വരുത്തിയ വണ്ടിയുടെ ഡ്രൈവർ ഇറങ്ങിയോടുന്നത് ലോകത്ത് ആദ്യത്തെ സംഭവമൊന്നുമല്ല*.😀

അസാധു നോട്ട് മാറ്റി വാങ്ങാൻ ഭാര്യയും ആയീ പോയി തിരികെ വീട്ടിൽ എത്തിയ ഉടൻ എന്നെ കെട്ടിപിടിച്ചു ഒരു മുത്തം നൽകിയ ശേഷം പറയുകയാ " ഇത്രയും കാലം നിങ്ങൾ ബീവറേജസിൽ ക്യൂ നിന്നിട്ടു വരുമ്പോൾ പറഞ്ഞ എല്ലാ ചീത്തയ്ക്കും ബഹളത്തിനും മാപ്പു ചോദിക്കുന്നു. എനിക്കറിയില്ലായിരുന്നു ഇതുപോലെ ക്ഷമാശീലം പരിശീലിക്കുന്നതിന്റെ മുന്നോടിയാണ് എന്ന്. ഇനി ബീവറേജസിൽ പോകുമ്പോൾ മൂത്ത മോനെയും കൂട്ടണം. അവനു ക്ഷമ തീരെ കുറവാ. പഠിച്ചെടുക്കട്ടെ കാര്യങ്ങൾ നേരത്തെ തന്നേ " 😺😺😺
പകച്ചു പോയീ ഞാൻ 😮😮😮😮😳😳😳

ബാങ്കിലേക്ക് 'Tomato Sauce' കൊണ്ട് പോകുന്ന സർദാർജിയോട് ഒരാൾ : എന്തിനാണ് ബാങ്കിലേക്ക് 'Tomato Sauce' കൊണ്ട് പോകുന്നത് ?
സർദാർജി : എടോ മണ്ടാ, 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുമ്പാൾ 'സോസ്' കാണിക്കണമെന്ന് ഇപ്പോ നിർബന്ധമാണ്..😛😆😆😜😝

അഞ്ഞൂറിന്റെ നോട്ട് റിസർവ് ബാങ്ക് അടിക്കോ ?? അതോ ഞങ്ങൾ അടിക്കണോ

🤑🤑🤑
കുന്നംകുളത്തുകാർ

മോഡി കോ കുടുമ്പം നഹീ.
കുഞ്ഞികുട്ടി  പരാതീനത നഹീ .
ശാപാട്  സച്മുച്ച്  ആരാന്റെത്  ഹെ .
ഹം ഐസാ  നഹീ.
കുടുമ്പം ഹെ .
ഗര്‍ചിലവ് ഹെ .
ബാങ്ക് ബടാ തിരക്ക് ഹെ
. ഹം കോ ബി പണിത്തിരക്ക് ഹെ .
ബാങ്ക് മേ  പൂരാ ദിവസം ക്യൂ  നഹീ കര്‍ സക്ഥാ .

ക്യാ  കരൂ ബായ് ?.
🤔🤔

Monday, November 14, 2016

''ചേട്ടാ, ഇവിടെ ബാങ്ക് എവിടാ''?

''ഇവടന്ന് 2 കി.മി കാണും.''

''ഓട്ടോ കിട്ടുവോ, അതോ നടന്ന് പോണോ?''

'' ഏതിലും പോണ്ട.. വന്ന് പിന്നിൽ നിക്കടാ ചെക്കാ.''

പുഴയിലേക്ക്   ആരോ മലിന ജലം ഒഴുക്കി വിടുന്നുണ്ട് എന്ന്  രാജാവിന് വിവരം ലഭിച്ചു.  മലിന ജല സ്രോദസ്സ്  അടയ്ക്കുന്നതിന് പകരം രാജ്യത്തെ എല്ലാ പുഴകളും ജലാശയങ്ങളും വറ്റിക്കാൻ രാജാവ് ഉത്തരവിട്ടു . ജലം ലഭിക്കാതെ ജനം വലഞ്ഞു . ചെറിയ കുഴികളിലെ വെള്ളം ആവശ്യത്തിന്  തികായാതേ ജനം  കഷ്ട്ടപ്പെട്ടു. ഇതൊന്നും കാണാൻ താല്പര്യമില്ലാതെ രാജാവ് നായാട്ടിനു പോയി.

Saturday, November 5, 2016

ഒരു രാജാവും അയാളുടെ വഴികാട്ടിയും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു ...

യാത്രക്കിടെ   ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ  രാജാവിന്റെ വിരൽ  തുമ്പ്‌ അറ്റുപോയി

വേദനകൊണ്ട് പുളയുന്ന രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു

"വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും ....."

ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല , ....

കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട   ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു ......

അങ്ങിനെ ആ കൊടും വനത്തിൽ  തനിയെ  നടന്നു വഴി  തെറ്റിയ  രാജാവിനെ, നരബലിക്കു ആളിനെ തേടിയ  കുറെ  കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസ സ്ഥലത്തു കൊണ്ടുപോയി

താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോധിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിഞ്ഞത് മൂപ്പൻ കണ്ടു....

വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ പിടിച്ച  സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു ....


അപ്പോഴാണ് രാജാവിന്  വഴികാട്ടിയുടെ വാക്കുകൾ ഓർമവന്നത്     രാജാവ് വേഗം പൊട്ടകിണറിന്റെ അടുത്ത് ചെന്ന്   വഴികാട്ടിയെ കരയ്ക്കു  കയറ്റി  ക്ഷമ ചോദിച്ചു.

പക്ഷെ      വഴികാട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു:

ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ ...

ഒരു കണക്കിന് അങ്ങെന്നെ പൊട്ടകിണറിൽ തള്ളിയിട്ടത് നന്നായി , ഇല്ലേൽ അവർ നരബലിക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുമായിരുന്നു ..

നമ്മുടെ ജീവിതത്തിൽ യാദൃശ്ചികം എന്നു  തൂന്നുന്ന  കാര്യങ്ങൾക്കും ദൈവത്തിനു  ഒരു ഉദ്ദേശമുണ്ട്‌.  നാം ആ സന്ദർഭത്തിലും ദൈവത്തെ വാസ്ഥവമായി സ്നേഹിക്കുമെങ്കിൽ ദൈവം അവയെ നമ്മുടെ ആത്യന്തികമായ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കും

Courtesy:

Tuesday, October 25, 2016

*നിങ്ങൾക്കറിയാമോ*

TRAI യുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ചു 1 ജിബി ടാറ്റ ഉപഭോക്താവിൽ എത്തിക്കാൻ മൊബൈൽ കമ്പനികൾക് നേരിടേണ്ടി വരുന്ന ചെലവ് ISP പ്രൊവൈഡറുടെ Sync Cost  ഉം സർവീസ് ചാർജും വൈദുതി ചിലവും ഉൾപ്പെടെ *10 രൂപയിൽ താഴെ ആണ്* ഇതിനാണ് 250um 300 ഒക്കെ സാധാരണ ജനങ്ങളിൽ നിന്നും ഊറ്റി പിഴിഞ്ജ് ബഹു രാജ്യ കുത്തകകൾ കടത്തി കൊണ്ട് പോകുന്നത്. ഈ ചിലവിൽ ഇന്റർനെറ്റ് നല്കാൻ കഴിയും എന്നത് കൊണ്ടാണ് ജിയോ *WELCME OFFER* ആയി ഫ്രീ ആയി 4G നല്കാൻ മുന്നോട്ട് വന്നത്. അതിനെ തുടർന്ന് *_വൻ തോതിൽ വരുമാന നഷ്ട്ടം നേരിട്ട കുത്തകകൾ കെട്ടി ചമച്ച_* കഥകൾ ആണ് ഇന്ന് വാട്സാപ്പ് ലും ഫേസ്ബുക് ലും നിറയുന്നത്.

*JIO SIM പോസ്റ്റ്പെയ്ഡ് അല്ല.*

പ്രീപെയ്ഡ് എന്നു നമ്മൾ ഏടുത്ത സിം കിറ്റിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഇനി പോസ്റ്റ്പെയ്ഡ് ആണെന്ന് തന്നെ ഇരിക്കട്ടെ _ബില് അടച്ചില്ലേൽ സിം കട്ട് ആവും എന്നതിൽ ഉപരി യാതൊന്നും അതിൽ സംഭവിക്കാനും പോകുന്നില്ല._ സർവോപരി ഇങ്ങനൊരു തട്ടിപ്പ് നടത്താൻ TELECOME REGULATORY BOARD (TRAI ) അനുവദിക്കും എന്നാണോ വിചാരിക്കുന്നത് ?? ഇതെന്താ വെള്ളരിക്ക പട്ടണമോ ???

JIO SIM എടുത്ത് കൊണ്ട് ഈ കൊള്ളക്ക് ഒരറുതി വരുത്താൻ ശ്രമിക്കുകയാണ് ചെയ്യണ്ടത്. *നമ്മളെ ഊറ്റുന്ന കുത്തകകളുടെ താടിക്കിട്ട് ഒരു തട്ട് നയസായിട്ട്*..... _ഇ സന്ദേശം പരമാവധി പേരിൽ എത്തിച്ചു ബോധവത്കരിക്കാൻ ശ്രമിക്കുമല്ലോ_

Sunday, July 3, 2016

ഓഫീസില്‍ ക്ളാര്‍ക്ക് മാനേജരെ ഒന്നു
മണിയടിക്കാന്‍ വേണ്ടി പറഞ്ഞു ....
"സര്‍.... അങ്ങ് ഈ ഓഫീസില്‍ ഒരു
സിംഹം തന്നെ ....വീട്ടിലും ഇങ്ങനെ തന്നെയാണോ?"
മാനേജര്‍ ഉടന്‍ മറുപടി പറഞ്ഞു ....
" വീട്ടിലും സിംഹം തന്നെ... പക്ഷേ മുതുകത്ത് ദുര്‍ഗ്ഗാദേവി ഉണ്ടാവും എന്നു മാത്രം....

മിസ്‌ കോൾ പോലും അടിക്കാത്ത എന്റെ ഒരു idea കൂട്ടുകാരനെ ഇന്നു ഞാൻ വിളിച്ചപ്പോ അവൻ പറയാ..
"നീ ഫോൺ വെക്ക്‌ ഞാൻ അങ്ങോട്ടു വിളിക്കാം ന്നു"

പകച്ചു പോയി ഞാൻ...😂

പ്രസവം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ..ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി...
ഇല്ല, കാണുന്നില്ല....

എവിടെ, എവിടെ.....

അടുത്ത് നിന്ന നഴ്‌സ്‌ ഓടി വന്നു, ഒച്ച വയ്‌ക്കേണ്ട അപ്പുറത്ത് ഉണ്ട്, ഇപ്പോൾ കൊണ്ടു വരാം....

അവൾ കണ്ണീരോടെ പിന്നെയും നിലവിളിച്ചു, പെട്ടെന്ന് കൊണ്ടു വരൂ....

ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്‌സ്‌ ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത് വന്നു അവളുടെ അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ, നിന്റെ കുഞ്ഞു.....

ങേ, ഇതല്ല, എന്റെ മൊബൈൽ ആണ് ഞാൻ ചോദിച്ചത്.. സ്റ്റാറ്റസ് മാറ്റണം...കുഞ്ഞിനെ പിന്നെയെ തരൂന്നു ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു....

പ്ലിങ്ങിയ നഴ്‌സ്‌ ഫോൺ എടുത്ത് കൊടുത്തു..
അവൾ ചിരിയോടെ സ്റ്റാറ്റസ് മാറ്റി..
. ഫീലിംഗ് എക്സറ്റെഡ്......

പ്ലിങ്ങിയ നഴ്സും സ്റ്റാറ്റസ് മാറ്റി.. ഫീലിംഗ് ഇറിറ്റേറ്റഡ്‌....

പെരുന്നാളൊക്കെ വരുകയല്ലേ എന്ന് കരുതി ഒരു ഫ്രണ്ടിന് കുറെ കാലത്തിനു ശേഷം വിളിച്ചതാ, അപ്പോ അവൻ ചോദികുവ്വ സിം Idea ആണല്ലേ എന്😝......

Saturday, June 18, 2016

കടം
---------
കടം മേടിക്കാൻ     ആദ്യം പഠിപ്പിച്ചത് ഒന്നാംക്ലാസിലെ
കണക്ക് ടീച്ചറാണ്.

20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടുതന്നപ്പോൾ
ക്രിയചെയ്ത്
പൂജ്യത്തിൽ നിന്ന്
7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ,
എങ്കിൽ
അടുത്തുളള  രണ്ടിൽ നിന്ന്
ഒന്ന് കടമെടുക്കാനും
ടീച്ചർ തന്നെ പറഞ്ഞു

അഭിമാനിയാo ഒന്നാംക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് 
കടം എടുത്തു.

പിന്നീടങ്ങോട്ട്
ജീവിതത്തിലെന്നും
കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
😥😥