Monday, February 1, 2016

ഒരു കുഞ്ഞു കഥ...

ഒരു കുഞ്ഞു കഥ...
വായിച്ചപ്പോള് ഇഷ്ടം തോന്നി .......
.
.
''
ഒരു പ്ലസ് ടു കാലം.... പുതിയ ബാച്ചിലെ ഒരു
പെണ്കുട്ടി അവള് വളരെ വ്യത്യസ്ത
ആയിരുന്നു. ആരോടും മിണ്ടാറില്ല , അധികം
കൂട്ടുക്കാരികള്‍ ഇല്ല, അതിനുമപ്പുറം
അവളുടെ മുഖത്ത് ഒരിക്കല് പോലും ഒരു നല്ല
ചിരി കണ്ടിട്ടേയില്ല. ഇതെല്ലാം കൂടി ഒരു
ചുരുളഴിയാത്ത രഹസ്യം പോലെ തോന്നി,
അതെന്നെ വല്ലാതെ ആകര്ഷിച്ചു.
അവളുടെ പ്രശ്നങ്ങള് അറിയുന്നതിനുമപ്
പുറം അവളുടെ മുഖത്തൊരു ചിരി
വിരിയിക്കാനായിരുന്നു എന്റെ ആഗ്രഹം.
ഒരു Annual Day പ്രോഗ്രാംസിനിടയില് സ്റ്റേജില്
കയറി ഞാന് പറഞ്ഞു : " അടുത്തതായി പ്ലസ് one
ബാച്ചിലെ ഒരു കുട്ടിയുടെ പാട്ടാണ്. "
എന്നിട്ട് അവളുടെ പേരു വിളിച്ച് ഞാന്
സ്റ്റേജിലേക്ക് ക്ഷണിച്ചു. അവള് ശരിക്കും
പേടിച്ചു എന്നു ആ മുഖം കണ്ടപ്പോഴേ എനിക്കു
മനസ്സിലായി. മടിച്ചു മടിച്ചവള് സ്റ്റേജിലേക്കു കയറി
വന്നു , എന്നിട്ട് എന്നെ രൂക്ഷമായി നോക്കി. മൈക്
പിടിക്കുമ്പോള് ആ കൈകള്കളും, ചുണ്ടുകളും
വിറക്കുന്നുണ്ടായിരുന്നു. കണ്ണുകള് മുറുക്കെ
അടച്ചു അവള് , എന്നിട്ട് ആ നില്പ്പ്
അങ്ങിനെ നിന്നു. ഞാനും ചെറുതായി
പരിഭ്രമിച്ചു പോയി , അടുത്ത സീന് അവളുടെ
കരച്ചില് ആണെന്നു മനസ്സിലാക്കി ഞാന്
പതിയെ അവിടെ നിന്നും എന്റെ
ഒഴിഞ്ഞ ക്ലാസ്സിലേക്കു പോയി.
ഞാനപ്പോഴാണ് ശ്രദ്ധിച്ചത് എന്നെയും ,
മറ്റുള്ളവരേയും ഞെട്ടിച്ചുകൊണ്ട്
കൊണ്ട് അവള് പാട്ടു മനോഹരമായി പാടി
തുടങ്ങിരിക്കുന്നു. ഞാന് ക്ലാസ്സില് നിന്നും
സ്റ്റേജിലേക്ക് ഓടിയെത്തി , എന്നിട്ട് അവള്
പാടുന്നതും നോക്കി അങ്ങനെ നിന്നു.
കൈയ്യടികളുടെ ശബ്ദം
കാതിലെത്തിയപ്പോള് ആണ് , അവള് പാടി
കഴിഞ്ഞു എന്നു ഞാനറിഞ്ഞത്. പിന്നെ
ഒന്നും നോക്കിയില്ല സ്റ്റേജിനു സൈഡില് അവള്
വരുന്നതും കാത്തു ഞാന് നിന്നു , വേറെ
ഒന്നിനുമല്ല ആ മുഖത്തെ ചിരി കാണാന്.
എന്നാല് പ്രതീക്ഷ മുഴുവനും തകര്ന്നു ,
ചുവന്നു നിറഞ്ഞ കണ്ണുകളാലേ കൊല്ലുന്ന
നോട്ടമാണവള് നോക്കിയത്.
' പാട്ടു നന്നായിരുന്നു ' എന്നു ഞാന് പറഞ്ഞു , പക്ഷേഅത് കേള്ക്കാന് പോലും നില്ക്കാതെ അവളോടി
പോയി. ആ ഒരൊറ്റ സംഭവത്തോടെ
അവളുടെ ചുറ്റുപാട് ഒരുപാടു മാറി പോയി ,
ആശംസകളുമായി കുറെ പുതിയ
ഫ്രെണ്ട്സുകള് ചെന്നു , നിറയെ
ഫാന്സ്. എന്നാല് ഞാനാഗ്രഹിച്ച ചിരി അവളില് കാണാന്
കഴിഞ്ഞില്ല.
ദിവസങ്ങള് , ആഴ്ചകള് മാസങ്ങള് ഒന്നും
ആരെയും കാത്തു നില്ക്കാതെ വേഗത്തില്
പോയ്കൊണ്ടിരുന്നു. അങ്ങിനെ
ഞങ്ങളുടെ വര്ഷത്തെ
അവസാനത്തെ ദിവസവും വന്നു. അന്ന്
ആദ്യമായി അവള് എന്റെ അടുത്തു വന്നു
ചോദിച്ചു : " എന്റെ കൂടെ വരാമോ ഒരു
കാര്യം ചോദിക്കാനുണ്ട്. "
അങ്ങിനെ ഞാന് ചെന്നു , ഒഴിഞ്ഞ
വരാന്തയിലൂടെ അവള്ക്കൊപ്പം
നടക്കവേ അവള് പറഞ്ഞു തുടങ്ങി : " പ്രണയ
വിവാഹമായിരുന്നു എന്റെ
അച്ഛന്റെയും , അമ്മയുടെയും
അതിന്റെ ആത്മാര്ത്ഥത എനിക്കു
മനസ്സിലായത് അവര് ഡിവോര്സ് ആയപ്പോഴായിരുന്നു.
അതിനു ശേഷമാണ് ഞാന് പ്ലസ് വണ് - നു ഇവിടെ
ജോയിന് ചെയ്തത്. വെറുപ്പായിരുന്നു എന്നോട്
തന്നെ എനിക്ക് , അതിലുമുപരി വെറുപ്പ്
പ്രണയം എന്ന വികാരത്തോടായിരുന്നു.
ഇന്നെന്നില് വന്ന എല്ലാ മാറ്റങ്ങള്ക്കു
ം കാരണം തന്റെ സ്റ്റേജിലെ ആ
തമാശയായിരുന്നു. അതിനു ശേഷമുള്ള ഓരോ ദിവസവും
ഞാന് ഭയന്നിരുന്നത് താന് എന്നെ
പ്രൊപോസ് ചെയ്യുന്ന ദിവസത്തെ
കുറിച്ചോര്ത്തു മാത്രമായിരുന്നു. പക്ഷേ ഇന്നു
വരെ അതുണ്ടായില്ല , മാത്രമല്ല ആ
കണ്ണുകൊണ്ട് താനെന്നെ
നോക്കിയിട്ട് പോലുമില്ല. ഇപ്പോള് ഞാന് വിളിച്ചില്ലായിന
്നെങ്കില് ഇങ്ങനെ താന്
എന്നോടൊപ്പം വരില്ല , ഇപ്പോള് പറയൂ
എന്തുകൊണ്ടാ താനിങ്ങനെ.....? "
ഞാന് പറഞ്ഞു : " എന്റെ അച്ഛന്
മദ്യത്തെയാണ് സ്നേഹിച്ചത് ,
അതുകൊണ്ട് അദ്ദേഹം അമ്മയെ
സ്നേഹിക്കുന്നതിനു പകരം കരയിക്കുകയാണ്
ചെയ്തത്. അമ്മയുടെ മുഖത്ത്
എപ്പോഴും വിഷാദമേ ഞാന് കണ്ടിട്ടുള്ളൂ , അതും
എന്നെന്നേക്കുമായി എനിക്കു
നഷ്ടപെടുന്നത് വരെ. അമ്മ പോയ്
കഴിഞ്ഞു മൂന്നു മാസങ്ങള്ക്ക് ശേഷമാണ് ഞാന്
നിന്നെ ആദ്യമായി കാണുന്നത്. അമ്മയുടെ
മുഖത്തെ അതേ വിഷാദമാണ് നിന്റെ
മുഖത്തും ഞാന് കണ്ടത്. അതുകൊണ്ടു
തന്നെ അമ്മയെനിക്കു തരാതെ പോയ
ചിരി ഞാന് കൊതിച്ചു , എന്നാല് ഇന്നേ
നിമിഷം വരെ എനിക്കതു കാണാന്
കഴിഞ്ഞില്ല. "
ഞാനിത് പറഞ്ഞു നിര്ത്തിയതും അവളുടെ
കണ്ണുകള് നിറഞ്ഞൊഴുകിയതും
ഒപ്പമായിരുന്നു. ഇരുണ്ട തുടങ്ങിയിരുന്ന ആകാശത്ത്
ഇടിമിന്നലുദിച്ച ആ ഒരു നിമിഷം "ആ ഹൃദയം
എന്റെ മാറോടു ചേര്ന്നു....... 💜💜

No comments:

Post a Comment