Sunday, July 3, 2016

ഓഫീസില്‍ ക്ളാര്‍ക്ക് മാനേജരെ ഒന്നു
മണിയടിക്കാന്‍ വേണ്ടി പറഞ്ഞു ....
"സര്‍.... അങ്ങ് ഈ ഓഫീസില്‍ ഒരു
സിംഹം തന്നെ ....വീട്ടിലും ഇങ്ങനെ തന്നെയാണോ?"
മാനേജര്‍ ഉടന്‍ മറുപടി പറഞ്ഞു ....
" വീട്ടിലും സിംഹം തന്നെ... പക്ഷേ മുതുകത്ത് ദുര്‍ഗ്ഗാദേവി ഉണ്ടാവും എന്നു മാത്രം....

മിസ്‌ കോൾ പോലും അടിക്കാത്ത എന്റെ ഒരു idea കൂട്ടുകാരനെ ഇന്നു ഞാൻ വിളിച്ചപ്പോ അവൻ പറയാ..
"നീ ഫോൺ വെക്ക്‌ ഞാൻ അങ്ങോട്ടു വിളിക്കാം ന്നു"

പകച്ചു പോയി ഞാൻ...😂

പ്രസവം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നു വരുന്നതേയുള്ളൂ..ചെറിയ മയക്കത്തോടെ അവളുടെ കൈകൾ കിടക്കയ്ക്കു ചുറ്റും പരതി...
ഇല്ല, കാണുന്നില്ല....

എവിടെ, എവിടെ.....

അടുത്ത് നിന്ന നഴ്‌സ്‌ ഓടി വന്നു, ഒച്ച വയ്‌ക്കേണ്ട അപ്പുറത്ത് ഉണ്ട്, ഇപ്പോൾ കൊണ്ടു വരാം....

അവൾ കണ്ണീരോടെ പിന്നെയും നിലവിളിച്ചു, പെട്ടെന്ന് കൊണ്ടു വരൂ....

ഒരു അമ്മയുടെ വേവലാതി മനസിലായ നഴ്‌സ്‌ ഓടി ചെന്നു അപ്പുറത്തെ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്ത് വന്നു അവളുടെ അടുത്ത് കിടത്തി......
വിഷമിക്കണ്ട, ദാ, നിന്റെ കുഞ്ഞു.....

ങേ, ഇതല്ല, എന്റെ മൊബൈൽ ആണ് ഞാൻ ചോദിച്ചത്.. സ്റ്റാറ്റസ് മാറ്റണം...കുഞ്ഞിനെ പിന്നെയെ തരൂന്നു ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു....

പ്ലിങ്ങിയ നഴ്‌സ്‌ ഫോൺ എടുത്ത് കൊടുത്തു..
അവൾ ചിരിയോടെ സ്റ്റാറ്റസ് മാറ്റി..
. ഫീലിംഗ് എക്സറ്റെഡ്......

പ്ലിങ്ങിയ നഴ്സും സ്റ്റാറ്റസ് മാറ്റി.. ഫീലിംഗ് ഇറിറ്റേറ്റഡ്‌....

പെരുന്നാളൊക്കെ വരുകയല്ലേ എന്ന് കരുതി ഒരു ഫ്രണ്ടിന് കുറെ കാലത്തിനു ശേഷം വിളിച്ചതാ, അപ്പോ അവൻ ചോദികുവ്വ സിം Idea ആണല്ലേ എന്😝......