Sunday, May 8, 2016

ഒരിക്കൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഒരു കളളൻ രാജാവിന്റെ മുന്പിൽ ഹാജരാക്കപെട്ടു. രാജാവ്‌ കളളന്  മുന്പിൽ രണ്ട് ശിക്ഷകൾ വച്ചു. ഒന്നുകിൽ കളളൻ നൂറ് സവോള അവിടെ ഇരുന്ന് കഴിക്കണം. അതല്ലെങ്കിൽ നൂറ് അടി വാങ്ങണം. എന്നാൽ ശിക്ഷ കഴിയുന്നതിന് മുന്പ് സവോള കഴിക്കുന്നതോ അടി വാങ്ങുന്നതോ നിർത്തുകയാണെങ്കിൽ ശിക്ഷ ആദ്യം മുതൽ വീണ്ടും അനുഭവിക്കണം. അതായിരുന്നു വ്യവസ്ഥ. സവോള കഴിക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് തോന്നിയ കളളൻ സവോള കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് സവോളകൾ കഴിച്ചപ്പോഴെക്കും കണ്ണും നാക്കുമൊക്കെ എരിഞ്ഞ് കളളൻ സഹികെട്ടു. ഇതിനേക്കാൾ എളുപ്പം അടി വാങ്ങുന്നത് തന്നെയാണെന്ന് തോന്നിയ കളളൻ അടി മതി എന്ന് രാജാവിനോട്‌ പറഞ്ഞു. അങ്ങനെ ഭടന്മാർ അടി തുടങ്ങി. കുറച്ച് അടികൾ കിട്ടിയപ്പോഴെക്കും വേദന കൊണ്ട് പുളഞ്ഞ കളളൻ സവോളയുടെ നീറൽ ഒക്കെ മറന്നു. കളളൻ രാജാവിനോട് കേണു... എനിക്ക് അടി വേണ്ടായേ...! ഞാൻ സവോള തന്നെ തിന്നോളാം...! അങ്ങനെ കളളൻ വീണ്ടും ആദ്യം മുതൽ സവോള തിന്നാൻ തുടങ്ങി. കുറേ സവോള കഴിച്ച് കണ്ണും മൂക്കും ഒക്കെ എരിഞ്ഞ് സഹിക്കാൻ പറ്റാതായപ്പോൾ കളളനു തോന്നി അടി തന്നെയാണ് കൂടുതൽ നല്ലതെന്ന്.....!
ഈ കളളൻ ഒരു മണ്ടനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...??എങ്കില് അറിയുക...! ഈ കളളൻ ഒരു പ്രതീകമാണ്. ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനങ്ങളുടെ പ്രതീകം....! അഞ്ചു വർഷം യു ഡി എഫ് ഭരിച്ച് അഴിമതി കൊണ്ട് പൊറുതി മുട്ടിയാല് നമ്മുക്ക് തോന്നും എൽ ഡി എഫ് ആയിരുന്നു കുറച്ചൂടെ ഭേദം എന്ന്. അങ്ങനെ നമ്മൾ എൽ ഡി എഫിന് വോട്ട് കൊടുക്കും. എൽ ഡി എഫ് ഭരിച്ച് അഴിമതികൊണ്ടും വർഗീയത കൊണ്ടും മടുക്കുന്പോൾ നമ്മുക്ക് തോന്നും യു ഡി എഫ് തന്നെയായിരുന്നു ഇതിനേക്കാൾ നല്ലതെന്ന്....! നമ്മുടെ ചിന്ത ഇങ്ങനെ മാറി കൊണ്ടേ ഇരിക്കും.....എന്നാൽ ആ കളളനോട് നമ്മുക്ക് തോന്നിയ വികാരം എന്തായിരുന്നോ അത് തന്നെയാണ് ഈ രാഷ്ട്രീയക്കാര്ക്ക് നമ്മളോട് തോന്നുന്നുണ്ടാവുക.. മണ്ടന്മാർ-   !.

No comments:

Post a Comment