Wednesday, November 16, 2016

ജ്ഞാനപ്പാന- ന്യൂ വേര്‍ഷന്‍

******************************************
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം...
"പുതുനോട്ടുകള്‍" കൈകളിലെപ്പോഴും...
പിരിയാതെയിരിക്കണം നമ്മുടെ
"കട"ജന്മം സഫലമാക്കീടുവാന്‍...

*****************************************
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമേന്തെന്നറിഞ്ഞീല
ഇന്നീക്കണ്ട പണത്തിന്‍ വിനാശവു-
മിന്ന നേരമെന്നേതുമറിയീല...
*****************************************
കണ്ടുകണ്ടങ്ങിരുന്ന പണത്തിനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടുനാലു ദിനംകൊണ്ട് നമ്മളെ
ക്യൂവിലേറ്റി കളിക്കുന്നതും ഭവാന്‍
******************************************
മാളികമുകളേറിയ "കള്ള"നെ
"കുത്തുപാള"യെടുപ്പിച്ചതും ഭവാന്‍
നമ്മെയൊക്കെയും ബന്ധിച്ച സാധനം
"ആയിരങ്ങ"ളാണെന്നതുമോര്‍ക്കെടോ!
*******************************************
പലജാതി പറയുന്നിതു ചിലര്‍
പലര്‍ക്കും കാര്യമെന്തെന്നറിവീല
മനുജാതിയില്‍ തന്നെ പലവിധം
ബുദ്ധിയില്ലാത്തോരുണ്ടെന്നുമോര്‍ക്കണം
*******************************************
എത്ര കഷ്ടപ്പെട്ടിക്കാലമത്രയും
കൂട്ടിവച്ച ധനത്തിന്‍ മലകളെ
നിഷ്കരുണം ചവറുപോലാക്കിയ
ദുഷ്ട..!! നിന്നെ ഞാനെന്തു പ്രകീര്‍ത്തിക്കാന്‍?
***********************************************
സത്തുക്കള്‍ ചെന്നിരന്നായാലര്‍ത്ഥത്തില്‍
സ്വത്തുക്കള്‍ കൂട്ടിവയ്ക്കുന്ന ദുഷ്ടന്മാര്‍
ചത്തുപോംനേരം "കോയിന്‍" അതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും.
***********************************************
(പണം)എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കറങ്ങുന്നു മോഹവും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
ക്യൂവില്‍ മത്സരമെന്തിന്നു സോദരാ..?
***************************************************
ആമോദംപൂണ്ടു പോകുവിന്‍ ബാങ്കിലായ്
സാമോദം "നോട്ട്" വാങ്ങിച്ചുകൊള്ളുവിന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
ധനകാര്യത്തിന്‍ മാഹാത്മ്യമാമിത്
*********************************************
പിഴയാകിലും പിഴകേടാകിലും
"പിഴയീടാക്കീടല്ലേ "ഐറ്റീ" പ്രഭോ..!!
"പിഴ" നല്‍കുവാന്‍ മാര്‍ഗവുമില്ലഹോ
തിരുവുള്ളമറിക ഭഗവാനേ...!!!

**** **** **** **** ****
ജയന്‍ കവിയൂര്‍ 😊

No comments:

Post a Comment