ഇനിയൊരു ജൻമം ഉണ്ടെങ്കിൽ എനിക്കിനി മനുഷ്യ ജൻമം വേണ്ട..പിറവി ഒരു പക്ഷിയായിട്ടാകണം..അമ്മയെ പീടിപ്പിച്ച മകന്റെയും, അച്ഛൻ പീടിപ്പിച്ച മകളുടെയും, ആങ്ങള പീടിപ്പിച്ച പെങ്ങളുടെയും കഥകൾ കേട്ട് മനസ്സ് നോവിക്കണ്ട...പാർട്ടിയുടെ പേരിൽ അച്ഛൻ മകനെ കൊന്നെന്നും, ചേട്ടനെ അനിയൻ കൊന്നെന്നും കേൾക്കാതിരിക്കാം..ജാതിയുടെയും മതത്തിന്റെയും പേരിൽ തോളിൽ കൈ ഇട്ടു നടന്നവർ വെട്ടി മരിച്ചു എന്ന് അറിയാതിരിക്കാം...ഒരു നേരത്തെ അന്നത്തിന് വേണ്ടി ജീവിക്കാതെ നാളെകളെ കുറിച്ച് ചിന്തിച്ച് ജീവിതത്തിലെ നല്ല നാളുകൾ കളയാതിരിക്കാം...മറ്റുള്ളവർ എന്നെ കുറിച്ച് എന്ത് കരുതും എന്ന് പേടിച്ച് സ്വന്തം ഇഷ്ടങ്ങൾ കളയേണ്ടി വരില്ല... ജീവിതം ഒരു പ്രണയത്തിന്റെ പേരിൽ കുറെ നല്ല നാളുകൾ നരകതുല്യം ആക്കണ്ട..എനിക്കൊരു പക്ഷിയായി ജനിച്ച് ആകാശത്തിൽ പറന്നു നടക്കണം, മേഘങ്ങളോടെനിക്ക് കുശലം ചോദിക്കണം, പനി പിടിക്കും എന്ന പേടിയില്ലാതെ പുതുമഴ കൊള്ളണം..മൂവ്വാണ്ടൻ മാവിന്റെ തുഞ്ചത്ത് കായ്ക്കാറുള്ള ആരും കൊതിക്കുന്ന മൂവ്വാണ്ടൻ മാങ്ങ ആസ്വദിച്ച് തിന്നണം.. പറന്ന് പറന്ന് ഒത്തിരി നാടുകൾ കാണണം.. എല്ലാ യാത്രകളുടെയും അവസാനം ഒരു പിടി അന്നത്തിലാകണം..അവസാനം ഒരു വേടന്റെ അമ്പേറ്റു പിടഞ്ഞു തീരുമ്പോൾ എനിക്ക് വേണ്ടി ആരും കരയാനില്ലല്ലോ എന്ന സന്തോഷത്തോടെ ആ ജൻമത്തോടും വിട പറയണം...
No comments:
Post a Comment