Saturday, February 6, 2016

ജീവിതം മുഴുവൻ ഞാൻ പറ്റിക്കപെടുകയായിരുന്നു.

അംബിളി മാമനെ കൊണ്ടുതരാമെന്നു പറഞ്ഞ് ചോറ് തന്നു....

ടീച്ചർ ഒരിക്കലും തല്ലില്ല എന്ന് പറഞ്ഞ് സ്കൂളിലേക്കയച്ചു......

ബൂസ്റ്റ് കുടിച്ചാൽ പൊക്കം വെക്കുമെന്ന് പറഞ്ഞു.....

കംപ്യുട്ടർ പാസ്സായാൽ ജോലി കിട്ടുമെന്ന് പറഞ്ഞു.....

കല്യാണം കഴിച്ചാൽ ഭാവിയുണ്ടാകുമെന്ന് പറഞ്ഞു........

ഒന്നും നടന്നില്ല. ഇനി ആകെയുള്ള പ്രതീക്ഷ....



..... മരിച്ചു കഴിഞ്ഞാ കിട്ടും എന്നു പറഞ്ഞ സ്വർഗ്ഗമാണ്.....

അത് കൂടി കിട്ടിയില്ലേ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..........😣😜

No comments:

Post a Comment