ഈയിടെയായി എനിക്കൊരു സംശയം എന്റെ അമ്മയ്ക്ക് എന്നേക്കാളും ഇഷ്ടംഅനുജന്റെ ഭാര്യയോടാണോന്ന്ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവൾ എന്റെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്നു. അമ്മ തലയിൽ നോക്കി കൊടുക്കുന്നു ''എന്തോ കഥ പറഞ്ഞ് ചിരിക്കുന്നും ഉണ്ട്,എന്താന്നറിയില്ലകണ്ടപ്പോ ഒരു സങ്കടം നെഞ്ചിലൊരു നീറ്റൽ::നീ മക്കളെ കൂട്ടാതെയാണോ വന്നത് 'ആ : എനിക്ക് 'വൈകീട്ട് പോണംഅകത്ത് കേറിയപ്പോ ഒരു അകൽച്ച പോലെ ഞാനൊരു വിരുന്നുകാരിയായോ എന്റെ വീട്ടിൽ::ചായ വേണ്ടേ നിനക്ക്?വേണ്ട എനിക്കൊരു തലവേദന. ഞാനൊന്നു കിടക്കട്ടെ: 'വെറുതെ പറഞ്ഞതാണ്.'മോളെ അവളുടെ അമ്മയും അച്ഛനും വന്നിട്ടുണ്ട് എണീക്ക്അമ്മയുടെ വിളി കേട്ട് മനസില്ലാതെയാണ് പൂമുഖത്തേക്ക് പോയത്...അവര് സംസാരിക്കുന്നത്കേട്ട് ഒരു നിമിഷം ഞാൻ തല കുനിച്ചു പോയി:രണ്ട് ദിവസം വീട്ടിൽ വന്ന് നിക്കാൻ വിളിക്കാൻ വന്നതാണ് അവളെ ' 'അവളുടെമറുപടി കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നിഞാൻ വന്നാ ഇവിടെ അമ്മക്കും അഛനും ആരാ? അമ്മയോട് ഗുളിക കഴിക്കാൻ മറക്കും അതും അല്ല ചേച്ചി കുറേ ദിവസം കൂടി വന്നതാ രണ്ട് ദിവസം ഇവിടെ നിക്കാൻ പറയണം'. അമ്മ നോക്കുന്നതിനേക്കാൾ 'സ്നേഹത്തിൽ ഇവിടുത്തെ അമ്മ എന്നെ നോക്കുന്നുണ്ട്,ഞാൻ രണ്ട് ദിവസം കഴിഞ്ഞ് ചേച്ചിയുടെ കൂടെ വരാം 'എന്നിലെ നാത്തൂൻ അന്ന് മരിച്ചു, ഞാൻ അവളുടെ ചേച്ചിയായി ' എന്റെ അമ്മയോട് എനിക്ക് ഒരു പാട് സ്നേഹം' തോന്നി' സ്നേഹം കൊണ്ടേ സ്നേഹം നേടാൻ കഴിയൂ: മകന്റെ ഭാര്യ ആയിരുന്നില്ല അമ്മക്ക് അവൾ മകൾ തന്നെ. പിന്നെ എങ്ങനെ അവൾക്ക് അമ്മയെ വിട്ട് പോകാനാവും
Copied#ഗംഗഅനി ഗംഗ
Wednesday, February 10, 2016
നാത്തൂൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment