Saturday, February 6, 2016

ഞാൻ ‍കോളേജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ഇന്നലെ  ബിവറേജിന്‍റെ  ക്യൂവിൽ വെച്ച് കണ്ടു.

എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു.

പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പോള്‍...

പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പോള്‍

എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ.

മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു:
എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ മോളുടെ ഒപ്പം പഠിച്ചതാ. അവള്‍ക്ക് സുഖാണോ ???

പുള്ളീടെ മറുപടി ദയനീയമായ ഒരു നോട്ടമായിരുന്നു.

പിന്നെ വിതുമ്പിക്കൊണ്ട്, മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:

'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായിരുന്നോടാ അവളെ??

ഞാനാകെ പതറിപ്പോയി.

പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ചു,

'അറിഞ്ഞില്ല മോന അറിഞ്ഞില്ല.
നിന്നെ ഞാനറിഞ്ഞില്ല'. എന്നൊക്കെ പറഞ്ഞു.

എനിക്കും ആകെ വിഷമമായി. കുറേ നിര്‍ബന്ധിച്ചപ്പോള്‍ പുള്ളി ആ കദനകഥയുടെ കെട്ടഴിച്ചു.

അദ്ദേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രേ.
തുള്ളി മദ്യത്തിന് ഉപകാരമില്ല.

ഒടുവിൽ ഞങ്ങൾ ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു.

അപ്പോൾ, ആ വലിയ മനുഷ്യന്‍റെ  മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപ്പെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു.

വിങ്ങിപ്പൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല.😥

പാവം. . .ല്ലേ??

No comments:

Post a Comment