Wednesday, February 3, 2016

കൊടുങ്കാറ്റും ശക്തമായ മഴയും ഉള്ള ഒരു രാത്രിയില്‍ അനീഷ്‌മോന്‍ നനഞ്ഞ് കുളിച്ച് ഒരു ഹോട്ടലിലെത്തി. ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും പാര്‍സല്‍ ആവശ്യപ്പെട്ടു.അനീഷ്‌മോന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് വെയിറ്റര്‍ ചോദിച്ചു:
"സാറിന്റെ കല്യാണം കഴിഞ്ഞതാണോ?"
ഇത് കേട്ടതും അനീഷ്‌മോന്‍ ചാടി എഴുന്നേറ്റ് വെയിറ്ററുടെ  മുഖത്ത് ആഞ്ഞടിച്ചിട്ട് ചോദിച്ചു.
“ഏതെങ്കിലും അമ്മയോ അച്ഛനോ തന്റെ മകനെ ഈ കൊടും മഴയത്ത് പൊറോട്ടയും ബീഫ് കറിയും വാങ്ങാന്‍ പറഞ്ഞു വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ".....

No comments:

Post a Comment