Sunday, February 7, 2016

ബോർഡിൻറെ അരികിലിപ്പൊഴും
ചോക്കു പൊടി കാണും
ഒരു പക്ഷെ ഡസ്ടറിന്റെ നിറം മാറിയിട്ടുണ്ടാവും
ഉണ്ട കണ്ണികളും, .കരിമഷിയും,
കുളി പിന്നൽ കെട്ടിയ മുടിയിഴകളും ഇപ്പോഴും കാണും,
രണ്ടു വര കോപ്പി ബുക്കിൽ ഇപ്പോഴും
ആരെല്ലാമോ അക്ഷരങ്ങൾ ഉരുട്ടി
എഴുതുന്നുമുണ്ടാകാം...
സയൻസ് എക്സിബിഷനു വേറെ
പലരും പുതിയ കലിടോസ്കോപുകൾ
ഉണ്ടാക്കിയിട്ടുമുണ്ടാകും
പക്ഷെ
അവസാനത്തെ ഡസ്കിൽ കോമ്പസ്സ് കൊണ്ട് എഴുതിയ
നിന്റെ പേര് അവിടെ തന്നേ ഉണ്ടാകും
അഴുക്കു പുരണ്ടിട്ടുണ്ടാകും എന്നെ ഉള്ളു
കൈവെള്ളയിലെ ചൂരൽ പാട് പോലെ
അത് മാഞ്ഞു പോയിട്ടുണ്ടാവില്ല

No comments:

Post a Comment