ഇന്ന് ആഫ്സല്‍ നീ ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു ...
നാളെ അജ്മല്‍ കസബ് ഞങളുടെ മനസ്സില്‍ നിനക്ക് മരണമില്ല ...
കുറച്ചു നാള്‍ കഴിഞ്ഞ് ബിന്‍ ലാദനിക്ക നിങ്ങള്‍ പോരാടിയത് ഞങ്ങള്‍ക്കു വേണ്ടിയാണ് ...
ഇതൊക്കെ കേട്ട് പുളകിതരായി വേറൊരു ലോകത്ത് ഇവര്‍ മൂന്നുപേരും ആര്‍മാദിക്കുമ്പോഴാണ് ഇരുട്ടില്‍ മൂന്നുപേരുടെ നിഴല്‍ കണ്ടത് ...
അവരെ കണ്ടപ്പോള്‍ അഫ്സല്‍ ഗുരു ചോദിച്ചു ആരാണത് ? ആരാണു നിങ്ങള്‍ ?
ആദ്യത്തെ നിഴല്‍ ഉത്തരം നല്‍കി .. എന്റെ പേര് സന്ദീപ് മേജര്‍ സന്ദീപ് ഉണ്ണിക്രഷ്ണന്‍ ...
ഇത് മുകുന്ദ് മേജര്‍ മുകുന്ദ് വരദരാജ് ..
അവസാനത്തേത് കേണല്‍ സാബ് കേണല്‍ സന്തോഷ് മഹ്ദിക്ക് ..
ഒരു കാര്യം ചോദിക്കാന്‍ വന്നതാണ് ..
നിങ്ങള്‍ എങ്ങനെ ആയിരുന്നു മരിച്ചത് ?
ഇതു കേട്ടതും കസബും അഫ്സലും ആക്രോശിച്ചു നിനക്ക് ഓര്‍മയില്ലെടാ ഇന്ത്യയിലെ തീവ്രവാദത്തിനിടയ്ക്ക് നീയൊക്കെ അല്ലെടാ ഞങ്ങളെ വെടിവച്ചു കൊന്നത് ?
അതു പറഞ്ഞു തീരും മുമ്പേ ആ പട്ടാളക്കാര്‍ അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ..
മതി നിങ്ങള്‍ക്കെങ്കിലും അതോര്‍മയുണ്ടല്ലോ എന്റെ ജനങ്ങള്‍ അത് മറന്നു തുടങ്ങിയിരിക്കുന്നു ..
നിങ്ങളുടെ മരണ ദിവസം ഓര്‍ത്തിരിക്കാന്‍ ഒരുപാടു പേരുണ്ട് ..
പക്ഷേ ഞങ്ങളുടെ കാര്യം ഓര്‍ക്കാന്‍ ഇപ്പോ ഞങ്ങളുടെ വീട്ടുകാര്‍ മാത്രമേയുള്ളൂ ..
ഈ രാജ്യത്ത് രാജ്യസ്നേഹികളേക്കാള്‍ വലുത് തീവ്രവാദികളാണെന്ന് ഇപ്പോ മനസ്സിലായി ..
ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ അഫ്സല്‍ ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു
ഗാന്ധിജി മരിച്ചത് ഓട്ടോ ഇടിചല്ല എന്നാ JNU ലെ പിള്ളേര് പറയുന്നേ ..
അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മേജര്‍ അവന്റെ കഴുത്തില്‍ പിടിച്ചു കൊണ്ട് പറഞ്ഞു ..
ഞങ്ങള്‍ മരിച്ചത് പ്രേമിച്ച പെണ്ണിനെ കിട്ടാതതു കൊണ്ട് മരത്തില്‍ തൂങ്ങിയിട്ടല്ലെന്നും പറഞ്ഞു കൊടുത്തെക്ക്
No comments:
Post a Comment